Loading

കയ്പ്പില്ലാതെ പാവയ്ക്ക കറി

പാവയ്ക്ക കറി എന്നു കേള്‍ക്കുമ്പോഴേ കയ്പ്പ് ആണ് എല്ലാവരുടേയും മനസ്സില്‍. കയ്പ്പ് ഇഷ്ടമല്ലാത്തവരെ പാവയ്ക്ക കഴിപ്പിക്കാന്‍ ഈ കൂട്ട് പരീക്ഷിക്കാം.
ചേര്‍ക്കേണ്ട സാധനങ്ങള്‍:
പാവയ്ക്ക 1 കിലോ
ഉപ്പ്‌ പാകത്തിന്‌
വെളിച്ചെണ്ണ 5 സ്പൂണ്‍
കടുക്‌ 1 സ്പൂണ്‍
പച്ചമുളക്‌ 4 എണ്ണം
മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
മല്ലിപ്പൊടി 1 സ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
പാവയ്ക്കയുടെ മുള്ളുപോലെ കാണുന്ന ഭാഗം മുഴുവന്‍ അരിഞ്ഞുകളയുക. ഉപ്പുപൊടി പുരട്ടി അര മണിക്കുര്‍ വയ്ക്കുക. ചീനചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച്‌ മുളകുപൊടിയും മല്ലിപ്പൊടിയും ഒന്ന്‌ ചൂടാക്കുക. പാവയ്ക്ക ചെറുതായി വട്ടത്തില്‍ അരിഞ്ഞ്‌ ചീനചട്ടിയിലിട്ട്‌ നല്ലവണ്ണം ഇളക്കി ചെറുതീയില്‍ അടച്ചിട്ട്‌ വേവിക്കുക. വെന്തശേഷം നല്ലവണ്ണം ചുവന്നുവരുന്നതുവരെ ഇളക്കി ഉപയോഗിക്കാം
Follow RecipesDream