Loading

പെപ്പര്‍ ചിക്കന്‍

കുരുമുളകിന്‍റെ ആസ്വാദ്യത ഒട്ടും നഷ്ടപ്പെടാതെ ഒരു വിഭവം. വിശേഷദിവസങ്ങളില്‍ അതിഥികളെ അമ്പരപ്പിക്കാം. ശ്രമിച്ചുനോക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ചിക്കന്‍ 1/4 കിലോ
പച്ചമുളക് 6 എണ്ണം
ഇഞ്ചി 2 കഷ്ണം
കുരുമുളക് 1 ടീസ്പൂണ്‍
സവാള 2 എണ്ണം
വെളുത്തുള്ളി 8 അല്ലി
തക്കാളി 2 എണ്ണം
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാ പകുതി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
പട്ട 4 ഇഞ്ചു കഷ്ണം
ഗ്രാമ്പൂ 3
എണ്ണ 4 ടേബിള്‍ സ്പൂണ്‍
മല്ലിയില 1/2 കെട്ട്
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു കഴുകി എടുക്കണം. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവയെല്ലാം ഒരുമിച്ച് അരച്ചെടുക്കണം. അരച്ച മസാല ഇറച്ചിയില്‍ തേച്ച ശേഷം ചെറുനാരങ്ങാനീരും ഉപ്പും കൂടെ ചേര്‍ത്ത് യോജിപ്പിക്കുക. എന്നിട്ട് 1-2 മണിക്കൂര്‍ വയ്ക്കണം. പിന്നീട് തക്കാളിയും ഉള്ളിയും കഷ്ണങ്ങളാക്കി മുറിക്കണം. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളക്കണം. ഉള്ളി ഇളം തവിട്ടുനിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പൂ എന്നിവയിട്ട് എണ്ണ തെളിയുന്നതു വരെ വഴറ്റണം. എന്നിട്ട് ഒരുകപ്പ് വെള്ളം ഒഴിച്ച് പ്രഷര്‍ കുക്കറില്‍ 20 മിനിറ്റ് ചെറുതീയില്‍ വേവിക്കണം. ഇറച്ചി വെന്ത ശേഷം കുക്കര്‍ തുറന്ന് അടുപ്പത്തുവച്ച് എണ്ണ തെളിയുന്നതുവരെ വേവിക്കുക. പിന്നീട് വാങ്ങി ചൂടോടെ ഉപയോഗിക്കുക.
Follow RecipesDream